വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു
പനാജി: നടനും നിര്‍മാതാവുമായ നാനാ പടേക്കര്‍ അന്തരിച്ചു. ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം.
വീട്ടില്‍ ബോധരഹിതനായി കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യന്‍ സിനിമയിലെ വിഖ്യാത നടന്മാരില്‍ ഒരാളായ പടേക്കര്‍, പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കരിയറില്‍ ഹിന്ദി, മറാത്തി സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘പരിന്ദ’, ‘ക്രാന്തിവീര്‍’, ‘അബ് തക് ഛപ്പന്‍’, ‘വെല്‍ക്കം’ എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.ദങ്കാര്‍ പടേക്കറുടെയും സംഗണ പടേക്കറുടെയും മകനായി മഹാരാഷ്ട്രയിലെ മുരുദ് ജഞ്ജിറയില്‍ ജനിച്ചു. പഠനകാലത്തു തന്നെ കോളജിലെ നാടകവേദികളില്‍ സജീവ പ്രവര്‍ത്തകനായിരുന്നു. ബിരുദ പഠനത്തിനു ശേഷമാണ് പടേക്കര്‍ ഹിന്ദി ചലചിത്രങ്ങളില്‍ സജീവമാകുന്നത്. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയ അദ്ദേഹത്തെ 2013-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
സിനിമയ്ക്കു പുറമെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആത്മഹത്യയും വന്‍ വരള്‍ച്ചയും കണ്ടാണ് അദ്ദേഹം 2015 ല്‍ നാം ഫൗണ്ടേഷന്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ ദുരിതബാധിതരായ ആയിരക്കണക്കിനു കര്‍ഷക കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം എത്തിച്ചു. 1999 ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ടു പങ്കെടുക്കുകയും സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഹോണററി ലഫ്റ്റനന്റ് കേണല്‍ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു. വിശ്വനാഥ് പടേക്കര്‍ എന്നാണ് യഥാര്‍ഥ പേര്. നീലകണ്ഠി പടേക്കറാണ്