BREAKING NEWSLATEST NEWS

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക് ഫെസ്റ്റ്

വട്ടംകുളം :- ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ടെക് ഫെസ്റ്റ് മാറുന്ന കാലത്ത് സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ തുറന്നുകാട്ടുന്നതായി. തൃത്താല എടപ്പാൾ സബ് ജില്ലകളിലെ നിരവധി വിദ്യാലയങ്ങളിൽ നിന്ന് എത്തിയ നൂറുകണക്കിന് വിദ്യാർഥികൾക്ക് പുതുവിജ്ഞാനത്തിന്റെ വാതായനങ്ങൾ തുറക്കുന്നതായി ടെക് ഫെസ്റ്റ്. ചങ്ങരംകുളം പോലീസ് സബ് ഇൻസ്പെക്ടർ കെ ജിതിൻ വാസ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രിൻസിപ്പൽ പി കെ സഹാന അധ്യക്ഷത വഹിച്ചു. ഐ എച്ച് ആർ ഡി കോളേജ് പ്രിൻസിപ്പൽ പി അബ്ദുസമദ്, പിടിഎ പ്രസിഡണ്ട് ടി വി അജിത്ത്, സ്റ്റാഫ് സെക്രട്ടറി ഫിറോസ്ഖാൻഅണ്ണക്കമ്പാട്, പ്രോഗ്രാം കോ ഓർഡിനേറ്റർ എൻ അഞ്ജലി, ഇലക്ട്രോണിക്സ് വകുപ്പ് മേധാവി സൈന നാരായണൻ, ഗണിത അധ്യാപിക എൻ വി പ്രവിത മോഹനൻ, സ്കൂൾ ലീഡർ കെ. അനസ് എന്നിവർ പ്രസംഗിച്ചു.ഭക്ഷണം കേടായിട്ടുണ്ടോ എന്ന് നോക്കുന്ന ഉപകരണം, ഗ്യാസ് സിലിണ്ടർ പ്രവർത്തിപ്പിക്കാനും, പ്രവർത്തനം കഴിഞ്ഞാൽ ഓഫാക്കാനും ഉതകുന്ന സെൻസർ സംവിധാനം, പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ നിറഞ്ഞാൽ ഓട്ടോമാറ്റിക്കായി മറ്റൊരു സ്ഥലത്ത് പാർക്കിംഗ് ചെയ്യാനുള്ള സംവിധാനം എന്നിവ കണ്ടുപിടിച്ച വിദ്യാർത്ഥികൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button