EDAPPALLocal newsVATTAMKULAMനെല്ലിശേരി
ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ
എടപ്പാൾ : സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ താള വിസ്മയം തീർത്ത് വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പി എസ് തീർത്ഥ്, ശ്രീലക്ഷ്മി എന്നീ വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തി വിദ്യാർഥികളെ ബോധവൽക്കരിക്കുന്നതിനും ലഹരിക്കെതിരെ തിമിലയിൽ വാദ്യ വിസ്മയം തീർത്ത് ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനും യാത്ര തുടരുന്നത്. വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് തീർത്. ശ്രീലക്ഷ്മി അണ്ണക്കമ്പാട് വെറൂർ എയുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ്. തിമില വാദനത്തോടൊപ്പം ലഹരിക്ക് അടിമപ്പെടാതിരിക്കാൻ മികച്ച രീതിയിൽ ബോധവൽക്കരണവും നടത്തുന്നു ഇരുവരും . സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലാണ് ഇവർ തിമില അഭ്യസിക്കുന്നത്.