BREAKING NEWSEDAPPALKERALALATEST NEWSUPDATES

റോട്ടറി ക്ലബ് എടപ്പാളിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം

എടപ്പാൾ: റോട്ടറി ക്ലബ് എടപ്പാളിന്റെ നേതൃത്വത്തിൽ ഉദിനിക്കര എ.ജെ.ബി. സ്കൂളിൽ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. മുൻ നാവികസേനാ ഉദ്യോഗസ്ഥനും റോട്ടറി ക്ലബ് സെക്രട്ടറിയുമായ സന്തോഷ് കെ.വി. അയിലക്കാട് മുഖ്യാതിഥിയായി.

റോട്ടറി ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ പ്രകാശ് പുളിക്കപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് അജിത ദേശീയപതാക ഉയർത്തി.

വിദ്യാർഥികൾ, പി.ടി.എ., എം.ടി.എ. അംഗങ്ങൾ, അധ്യാപകർ എന്നിവർക്കായി സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മാസ്റ്റർ സന്തോഷ് കെ.വി. മത്സരം നിയന്ത്രിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് കൃഷ്ണകുമാർ, റോട്ടറി ക്ലബ് ട്രഷറർ ഡോ. ഗസൽ ജലാൽ, എക്സിക്യൂട്ടീവ് അംഗം സുരേഷ് വി.കെ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും മധുരപലഹാരങ്ങളും സമ്മാനങ്ങളും വിതരണം ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ മഹത്വവും ദേശസ്നേഹത്തിന്റെ സന്ദേശവും പുതുതലമുറയിലേക്ക് പകർന്നുനൽകുന്ന വേറിട്ട ആഘോഷമായി പരിപാടി മാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button