BREAKING NEWSLATEST NEWS

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

തിരുന്നാവായ : റെയിൽവേ സ്റ്റേഷനിൽ കിഴക്ക് ഭാഗത്തായി തോട്ടായി പാലത്തിന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൈനിക്കര തറ പറമ്പിൽ മോഹനന്റെ മകൻ മുകേഷ് (30) ആണ് മരണപ്പെട്ടത്. ഇന്നലെ (ബുധൻ) രാവിലെ 10 മണിയോടെ പരശുറാം എക്സ്പ്രസ് ട്രെയിൻ കടന്നു പോയ ശേഷമാണ് മൃതദേഹം റെയിൽവെ പാളത്തിൽ കണ്ടത്.

തിരൂർ റെയിൽവേ പോലീസും തിരൂർ പോലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. അതിവാഹിതനാണ്.മാതാവ് പരേതയായ ചന്ദ്രാവതി .സഹോദരങ്ങൾ: മനേഷ് ,രാജേഷ് കൃഷ്ണപ്രസാദ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button