BREAKING NEWSLATEST NEWS

മാണൂരിൽ ഹൈമാസ്റ്റ് ലൈറ്റിന് സമീപം വൻ ഗർത്തം. അപകടഭീഷണി

എടപ്പൾ | സംസ്ഥാ പാത മാണൂർ പള്ളിക്ക് സമീപം എൽ ഇ ഡി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഭാഗത്ത് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ആഴ്ചകളായിട്ടും അറ്റകുറ്റപ്പണി നടത്താത്തത് അപകടഭീഷണി ഉയർത്തുന്നു. പൈപ്പ് പൊട്ടിയതിനെ തുടർന്ന് ഹൈമാസ്റ്റ് ലൈറ്റിന്റെ അടിഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.

ദിവസവും ആയിരക്കണക്കിന് വാഹനങ്ങ കടന്ന്പോകുന്ന റോഡിൽവാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും മറ്റ് കെട്ടിടങ്ങൾക്കുംഅപകടമുണ്ടാകാൻ സാധ്യതയുള്ള സാഹചര്യമാണുള്ളത്. എനിയും ഗർത്തം വലുതാവുകയോ എല്ലങ്കിൽമഴ പൈത് നിലം കുതിർന്നാൽ ഏകദേശം30 മീറ്ററോളം നീളമുള്ള ഇരുമ്പിന്റെ തൂണ് നിലം പതിക്കാൻ സാധ്യത ഏറെയാണ്.

ഹൈമാക്സ് ലൈറ്റിന്റെ തറ തകർന്ന് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഗർത്തം കൂടുതൽ വലുതാകുന്നതിന് മുമ്പ് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button