CHANGARAMKULAM

മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാര്യർ മൂലയും പരിസര പ്രദേശങ്ങളും ശുചീകരണം നടത്തി

ചങ്ങരംകുളം : നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ 2, 3, 14 വാർഡുകളുടെ കേന്ദ്രമായ വാര്യർ മൂലയിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. വാർഡ് സാനിറ്റേഷൻ കമ്മിറ്റി ചേർന്ന് തീരുമാനിച്ചത് പ്രകാരം വാർഡുകളിൽ ഞായറാഴ്ച്ച ഡ്രൈ ഡെ ആചരിച്ചിരുന്നു.. മിക്ക വീടുകളും അന്നെ ദിവസം ഉടമകളുടെ നേതൃത്വത്തിൽ സ്വയം ശുചീകരണം നടത്തി. ആശ പ്രവർത്തകർ വാർഡുകളിലെ വീടുകൾ സന്ദർശിച്ച് കിണറുകളിൽ ക്ലോറിനേഷൻ നടത്തി തുടങ്ങിയിട്ടുണ്ട്. ശുചീകരണ പ്രവർനങ്ങൾക്ക് തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർമാർ , അംഗൻവാടി വർക്കേഴ്സ് എന്നിവരും മറ്റു സാമൂഹിക പ്രവർത്തകരും നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പുല്ല് വെട്ടൽ തുടങ്ങി മറ്റു പ്രവർത്തനങ്ങൾ വാർഡുകളിൽ തുടരുമെന്ന് വാർഡ് മെമ്പർമാരായ എം.അജയഘോഷ്, നിഷാ ബാബുരാജ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുസ്തഫ ചാലു പറമ്പിൽ എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button