BREAKING NEWSLATEST NEWSUPDATES

മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച; മന്ത്രി കയറിയ ഓട്ടോയും തടഞ്ഞു, പിന്നാലെ നടന്നുപോയി

തിരുവനന്തപുരം:ബേക്കറി ജംഗ്ഷനിൽ മന്ത്രി കെ എം ഷാജിയുടെ വാഹനം തടഞ്ഞ് യുവമോർച്ച പ്രവർത്തകർ.തുടർന്ന്, മന്ത്രി ഓട്ടോയിൽ കയറി എങ്കിലും യുവമോർച്ച പ്രവർത്തകർ ഓട്ടോയും തടഞ്ഞു. ഇതോടെ മന്ത്രി നടന്നു പോയി. അര മണിക്കൂറോളമാണ് പ്രതിഷേധത്തിൽ മന്ത്രി റോഡിൽ കുടുങ്ങിയത്.ബേക്കറി ജംഗ്ഷനിൽ വെച്ച് മന്ത്രിയുടെ വാഹനം തടഞ്ഞ ശേഷം മുന്നിൽ പ്രവർത്തകർ കുത്തി ഇരിക്കുകയായിരുന്നു. പ്രതിഷേധാക്കരെ മാറ്റാൻ പൊലീസ് എത്താതായതോടെ മന്ത്രി ഓട്ടോയിൽ കയറി പോകാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ യുവമോർച്ച പ്രവർത്തർ മന്ത്രി കയറിയ ഓട്ടോയും തടയുകയായിരുന്നുതിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെയും കരിങ്കൊടി പ്രതിഷേധം ഉണ്ടായി.

യുവമോർച്ച തിരുവനന്തപുരം നോർത്ത് ജില്ലാ അധ്യക്ഷൻ സൂര്യകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ഉണ്ടായത്. ബിജെപി നേതാക്കൾക്ക് നേരെയും പ്രതിഷേധം ഉണ്ടായി. നെയ്യാറ്റിൻകരയിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്റെ വാഹനത്തിന് നേരെയായിരുന്നു പ്രതിഷേധം.കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. നെയ്യാറ്റിൻകരയിലെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു സംഭവം.കൊല്ലത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് നേരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിമാർക്കെതിരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം ആരംഭിച്ചത്.കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button