KUTTIPPURAMLocal news

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി

കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയ കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂർ മൂർദ്ധാവ് നഗറിലെ
നവീകരണ പ്രവർത്തനങ്ങൾക്ക് പദ്ധതികളാകുന്നു .

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ എയുടെ അദ്ധ്യക്ഷതയിൽ എസ്.സി നഗർ നവീകരണത്തിനായി പദ്ധതികൾ അംഗീകരിക്കുന്നതിനുളള യോഗം ചേർന്നു. നേരത്തെ നഗറിൽ പ്രദേശവാസികളുടെ യോഗത്തിൽ നിന്നുണ്ടായ നിർദ്ദേശങ്ങളിൽ നിന്ന് വന്ന പദ്ധതികൾ അംഗീകരിക്കുന്നതിനായാണ് കമ്മിറ്റിയുടെ യോഗം ചേർന്നത് .

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജയ് കുമാർ , കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി , ജനപ്രതിനിധികളായ ലിജി ജാസ്മിൻ, സൈനബ കെ , നജ് മത്ത് ,
പട്ടിക ജാതി വികസന ഓഫീസർ
ആർദ്ര വിജയകൃഷ്ണൻ ഒ.പി , ജില്ലാ നിർമ്മിതി കേന്ദ്രം പ്രൊജക്ട് മാനേജർ ബീന കെ.ആർ എഞ്ചിനിയർ അനീസ് ,
കമ്മിറ്റി അംഗങ്ങളായ
അനീഷ്, ശ്രീജ , ബാബു പി.കെ എന്നിവർ സംസാരിച്ചു.
. പട്ടികജാതി പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതി പ്രകാരമാണ് നഗറിൽ നവീകരണ പ്രവൃത്തികൾ നടത്തുന്നത്.റോഡുകളുടെയും ഫുട്പാത്തുകളുടേയും നവീകരണം , സംരക്ഷണ ഭിത്തി നിർമ്മാണം , കിണറുകളുടേയും വീടുകളുടേയും നവീകരണം തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്

എം.എൽ.എ നൽകിയ ശുപാർശ അംഗീകരിച്ചാണ് 89 / 2025SCSTD പ്രകാരം പട്ടിക ജാതി പട്ടിക വർഗ്ഗ വികസന (സി) വകുപ്പ് ഫണ്ടനുവദിച്ചിട്ടുള്ളത്.

എം.എൽ. എയുടെ ശുപാർശ പ്രകാരം എടയൂർ പഞ്ചായത്തിലെ പൊറ്റേക്കളംപടി, പൂവ്വത്തുംതറ, പൊന്മള പഞ്ചായത്തിലെ തെക്കേക്കര , മണ്ണഴി കോട്ടപ്പുറം എന്നീ നഗറുകൾക്ക് ഒരു കോടി രൂപ വീതവും
ഇരിമ്പിളിയം പഞ്ചായത്തിലെ പോക്കാട്ടുകുഴി നഗറിന് 50 ലക്ഷം രൂപയും നേരത്തെ അനുവദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button