PONNANI

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന കരുതൽ ക്യാൻസർ പരിശോധനയും തുടർപരിപാടിയും പദ്ധതിയുടെ പരിശീലനം സംഘടിപ്പിച്ചു

പൊന്നാനി: ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കരുതൽ ക്യാൻസർ പരിശോധനയും തുടർ പരിപാടിയും പദ്ധതിയുടെ വളണ്ടിയർമാർക്കായി ഒന്നാം ഘട്ട പരിശീലനം സംഘടിപ്പിച്ചു.പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് നടത്തുന്ന സർവ്വേയിലൂടെ കണ്ടെത്തുന്ന ആളുകൾക്ക് പരിശോധന ക്യാമ്പും തുടർ ചിക്ത്സ സഹായങ്ങളും നൽകുകയാണ് കരുതൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.പൊന്നാനി ബ്ലോക്ക് പരിധിയിലെ കാലടി, തവനൂർ, വട്ടംകുളം, എടപ്പാൾ എന്നീ പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുത്ത ആശാ വർക്കർമാർ, അംഗൻവാടി, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്ക് വിവിധ സെക്ഷനുകളിലായി പരിശീലനം നൽകി.പരിപാടിയുടെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ.ഗായത്രി അദ്ധ്യക്ഷത വഹിച്ചു.എം.വി .ആർ ക്യാൻസർ സെൻ്ററിലെ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം എച്ച് ഒ ഡി ഡോ: സി. നിർമ്മാ ക്ലാസ് എടുത്തു.പ്രോഗ്രാം ഓഫീസർ എം.ജി.ഷാജി പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button