BREAKING NEWSKERALALATEST NEWSPONNANIPUBLIC INFORMATIONUPDATES

പൊന്നാനിയിൽ കെ എസ് ആർ ടി സി സർവീസ് ഇനി മുടങ്ങില്ല… ഡിപ്പോക്ക് പുതുതായി 4 ഡ്രൈവർ, 2 മെക്കാനിക്, 4 കണ്ടക്‌ടർ

തിരുവനന്തപുരം : ഈയാഴ്ച കെപി നൗഷാദ് അലി എം എൽ എ തിരുവനന്തപുരത്തു നിന്നു മടങ്ങുന്നത് പൊന്നാനി ksrtc ഡിപ്പോയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിച്ചു കൊണ്ടാണ്. പുതുതായി 4 ഡ്രൈവർമാരെയും, 2 മെക്കാനിക്കുകളെയും, 4 കണ്ടക്ടറെയും പൊന്നാനിയിൽ നിയമിച്ചു കൊണ്ട് KSRTC ഉത്തരവിറക്കി. ഇതോടെ ഇനി പൊന്നാനിയിൽ ബസ് സർവീസുകൾ മുടങ്ങില്ല.

പുതിയ സർക്കാർ നിലവിൽ വന്നതിനു ശേഷം മൂന്നു പുതിയ സർവ്വീസുകൾ പൊന്നാനിയിൽ നിന്ന് ആരംഭിച്ചിരുന്നു. എന്നാൽ കാലങ്ങളായി തുടരുന്ന ജീവനക്കാരുടെ അഭാവം പലപ്പോഴും നിലവിലുള്ള സർവ്വീസുകളെ പോലും ബാധിച്ചിരുന്നു. യാത്രക്കാരെ വലയ്ക്കുന്ന സർവ്വീസ് മുടങ്ങലുകൾക്കുള്ള ഏക പരിഹാരം മതിയായ ജീവനക്കാരെ പൊന്നാനി ഡിപ്പോയിൽ നിയമിക്കുക എന്നതു മാത്രമായിരുന്നു.

എന്നാൽ ശമ്പളം മുടങ്ങലും, ജീവനക്കാരുടെ തുടർച്ചയായ ലീവും, പുതിയ നിയമനങ്ങളില്ലാത്തതും പരിഹാരം അസാധ്യമാക്കിയിരുന്നു.കെപി നൗഷാദ് അലി എം എൽ എ നടത്തിയ ഉന്നതതല ഇടപെടലുകൾ വഴി ഏഴു ജീവനക്കാരെ അടിയന്തിരമായി നിയമിക്കാൻ KSRTC തീരുമാനിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button