പൊന്നല 2027: ലോഞ്ചിംഗും പ്രൊഫ. ഏ.വി.മൊയ്തീൻകുട്ടി അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച
പൊന്നാനി: പൊന്നാനി എം. ഇ. എസ് കോളേജിൻ്റെ മെഗാ അലുംനി സംഗമം “പൊന്നല 2027” ൻ്റെ ലോഞ്ചിംഗും മുൻ പ്രിൻസിപ്പാൾ പ്രൊഫ. ഏ.വി.മൊയ്തീൻ കുട്ടി അനുസ്മരണ പ്രഭാഷണവും ആഗസ്റ്റ് 16 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കോളേജ് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.സംഗമം ഡോ. എം. പി. അബ്‌ദുസ്സമദ് സമദാനി എം. പി. ഉദ്ഘാടനം ചെയ്യും. കെ.പി. നൗഷാദലി മുഖ്യാതിഥിയാകും. സുരേഷ് കെ വാര്യർ പ്രൊഫ.മൊയ്തീൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും. എഴുത്തുകാരൻ എം. ജയരാജ് പരിപാടിയിൽ പങ്കെടുക്കും. സംഗമത്തിൽ വെച്ച് ഫാത്തിമ ഇമ്പിച്ചിബാവ, പ്രൊഫ. ഇ.പി. മുഹമ്മദലി, ടി.വി. അബ്‌ദുറഹ്‌മാൻ കുട്ടി എന്നിവരെ ആദരിക്കും.തുടർന്ന് പ്രശസ്ത ഗായകൻ എടപ്പാൾ വിശ്വൻ്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗീത പരിപാടികൾ അരങ്ങേറും.അലുംനിയുടെ കേന്ദ്രമായി പണിയുന്ന പ്രൊഫ. മെയ്തീൻ കുട്ടി സ്മാരക കെട്ടിട നിർമ്മാണത്തിൻ്റെ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ പതിമൂന്ന് വ്യത്യസ്ഥ സംഗമങ്ങൾ നടക്കുന്നതാണ്. 2027 ആഗസ്റ്റിൽ നടക്കുന്ന മെഗാ അലുംനി സംഗമം വിപുലമായി നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.പത്രസമ്മേളനത്തിൽ മുൻപ്രിൻസിപ്പാൾ പ്രൊഫ. വി.കെ.ബേബി, അലുംനി പ്രസിഡൻ്റ് കെ.ശങ്കരനാരായണൻ, സംഘാടക സമിതി ചെയർമാൻ എം. രാമനാഥൻ, മീഡിയാ കമ്മിറ്റി ചെയർമാൻ റസാഖ് കൂടല്ലൂർ എന്നിവർ പങ്കെടുത്തു.