തവനൂർ: തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ 2021 – 22 വർഷത്തെ ജനറൽ ബോഡി യോഗം ചേർന്നു.
ബാങ്ക് പ്രസിഡണ്ട് പി. ജ്യോതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പ്രേമലത, അംഗം ഷീജ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു, പ്രജി എന്നിവർ സംബന്ധിച്ചു.
ബാങ്കിനെ ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡായുള്ള പ്രഖ്യാപനം കൺകറന്റ് ഓഡിറ്റർ വി.സുജിന നിർവഹിച്ചു. ലാഭ വിഭജനം, ഭാവിപരിപാടികൾ എന്നിവ ഡയറക്ടർ ജയരാജ്, അസിസ്റ്റന്റ് സെക്രട്ടറി സജിത്. ടി അവതരിപ്പിച്ചു.
ഡയറക്ടർമാരായ അച്യുതൻ പി.കെ, എം.പി. പാർവതി , എം. ദീപ, ഷീല, സുബ്രമണ്യൻ, വാസുദേവൻ ,എം.മാധവൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു വൈസ് പ്രസിഡന്റ് എ.കെ.അബ്ദുറഹ്മാൻ സ്വാഗതവും പി.എച്ച് രേഖ നന്ദിയും പറഞ്ഞു.