PONNANI


ലഹരിക്കെതിരെ സന്ദേശവുമായി യുവാവിന്റെ സൈക്കിൾ യാത്ര

പൊന്നാനി : ഒന്നര വർഷം. 21 സംസ്ഥാനങ്ങൾ. ലഹരിക്കെതിരെയുള്ള പോരാട്ടവുമായി സൈക്കിളിൽ രാജ്യം ചുറ്റി നിലേഷ് ദ്വിവേദി പൊന്നാനിയിലെത്തി.ലഹരി ബോധവൽക്കരണ ക്ലാസെടുത്തും വഴികളിൽ ഓർമമരം നട്ടും സൈക്കിളിലൂടെ കടന്നു പോവുകയാണ് യുപി ഖൊരക്പുർ സ്വദേശിയായ ഇൗ ഇരുപത്തിമൂന്നുകാരൻ.മാർച്ചിൽ യുപിയിൽ യാത്ര സമാപിക്കും. ഒരു ദിവസം 80 മുതൽ 100 കിലോമീറ്റർ വരെ യാത്ര ചെയ്യുന്നുണ്ട്.

ഖൊരക്പുരിൽ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുന്ന അച്ഛൻ യോഗേന്ദ്ര ദ്വിവേദിയും അമ്മയും സഹോദരനും പൂർണ പിന്തുണ നൽകുന്നുണ്ട്. യാത്ര പൂർത്തിയായാൽ സൈക്കിളിൽ ലോകം ചുറ്റാനുള്ള തയാറെടുപ്പുകൾ തുടങ്ങുമെന്ന് നിലേഷ് പറഞ്ഞു.പൊന്നാനിയിൽ യാത്രയ്ക്കിടെ പരിചയപ്പെട്ട കാലിക്കറ്റ് സർവകലാശാല മുൻ ജോയിന്റ് റജിസ്ട്രാർ എം.കെ.പ്രമോദിന്റെ വീട്ടിൽനിന്ന് ഉച്ച ഭക്ഷണം കഴിച്ച് വീട്ടുമുറ്റത്ത് മാവിൻ തൈ നട്ടാണ് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button