BREAKING NEWSEDAPPALLATEST NEWSLocal newsPUBLIC INFORMATION

പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി ക്യാമ്പ്; കെ പി നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു

പൂക്കരത്തറ: ഉമ്മൻ ചാണ്ടി റിലീഫ് സെൽ പൂക്കരത്തറയുടെ ആഭിമുഖ്യത്തിൽ റൈഹാൻ ഹോസ്പിറ്റൽ എടപ്പാൾ, സൗത്ത് ഷോർ ഇ.എൻ.ടി ഹോസ്പിറ്റൽ മാറഞ്ചേരി എന്നിവരുടെ സഹകരണത്തോടെ എ.എം.എൽ .പി സ്കൂൾ പൂക്കരത്തറയിൽ സൗജന്യ നേത്ര-ഇ.എൻ.ടി പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജയാനന്ദൻ കെ.എ അധ്യക്ഷത വഹിച്ചു.

ഡോ. റിഫാസ്, ഡോ. അഭിഷേക് എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കൽ സംഘം പരിശോധനകൾക്ക് നേതൃത്വം നൽകി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷറ ജലീൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ രേഷ്മ രാകേഷ്, കണ്ണൻ നമ്പ്യാർ, ടി.വി ഷബീർ, റംഷാദ് എം.വി, നൗഷാദ് കെ.ടി, റഫീഖ് ടി.വി, സുരേഷ് ടി.പി, ചട്ടിക്കൽ മാധവൻ, രതീഷ് പി, ആസിഫ് കെ.പി, ഫാസിൽ കെ, കബീർ കെ, ഉനൈസ് ടി, ജയരാജൻ കെ, ജയകൃഷ്ണൻ കെ, ഹരി പടിഞ്ഞാറ്റുമുറി, റസാഖ് വല്യാട്, ശ്രീവിദ്യ, രാജൻ ടി.പി, റഹീന, മുഹമ്മദ് അലി കെ.പി എന്നിവർ പ്രസംഗിച്ചു.ക്യാമ്പിൽ 200 പേർക്ക് സൗജന്യ പരിശോധനയുടെ പ്രയോജനം നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button