ശബരിമല മേല്ശാന്തിമാരെ തെരഞ്ഞെടുത്തു; അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി, എ ദാമോദരന് നമ്പൂതിരി മാളികപ്പുറം മേല്ശാന്തി
പത്തനംതിട്ട: അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി ശബരിമല മേല്ശാന്തി. നറുക്കെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. നിലവില് പഴവങ്ങാടി ക്ഷേത്രത്തിലെ മേല്ശാന്തിയാണ്. തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ് ഇദ്ദേഹം. അഞ്ച് തവണ അപേക്ഷ നല്കുകയും മൂന്ന് തവണ ലിസ്റ്റില് ഉള്പ്പെടുകയും ചെയ്തിരുന്നു.
ശബരിമല മേല്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതില് സന്തോഷമുണ്ടെന്നും തനിക്ക് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ശങ്കരന് നമ്പൂതിരി പ്രതികരിച്ചു.എ ദാമോദരന് നമ്പൂതിരിയെ മാളികപ്പുറം മേല്ശാന്തിയായി തെരഞ്ഞെടുത്തു. കോഴിക്കോട് വടകര സ്വദേശിയാണ്. നിലവില്പയ്യോളി കീഴൂര് ശിവക്ഷേത്രത്തില് മേല്ശാന്തിയാണ്.സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോര്ഡ് ഭാരവാഹികളുടെയും സാന്നിധ്യത്തില് നറുക്കെടുപ്പില് പന്തളം കൊട്ടാരത്തില് നിന്നുള്ള കുട്ടിയാണ് തന്ത്രിമാരെ തെരഞ്ഞെടുത്തത്. വൃശ്ചികം ഒന്ന് മണ്ഡലമകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുമ്പോഴാകും പുതിയ മേല്ശാന്തി ചുമതലയേല്ക്കുക.