BREAKING NEWSLATEST NEWSPUBLIC INFORMATION

കഞ്ചാവുമായി യുവഡോക്ടറെ പിടികൂടി

തൃശൂർ: കയ്പമംഗലത്ത് 100 ഗ്രാം കഞ്ചാവുമായി യുവഡോക്ടറെ പൊലീസ് പിടികൂടി. നിലമ്പൂർ സ്വദേശിയായ ഡോ. സോനു സുരേഷ് (34) ആണ് പിടിയിലായത്. കയ്പമംഗലത്തെ സ്വകാര്യ ക്ലിനിക്കിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു ഇയാൾ. ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തൃശൂർ റൂറൽ ഡാൻസാഫ് (DANSAF) സംഘവും കയ്പമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഡോക്ടർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ മറ്റൊരു യുവാവിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button