BREAKING NEWSEDAPPALLATEST NEWSLocal newsPUBLIC INFORMATIONSocialUPDATES

പുതിയ കാലത്തെ നയിക്കുന്നത് വിദ്യാർഥികൾ: അഡ്വ. വി.എസ്. ജോയ് എം.എൽ.എ

എടപ്പാൾ: സാങ്കേതികവിദ്യയുടെ സാധ്യതകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി പുതിയ കാലത്തെ മുന്നോട്ട് നയിക്കുന്നത് വിദ്യാർഥികളാണെന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ പറഞ്ഞു. കണ്ടനകം ദാറുൽ ഹിദായ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച കൊമേഴ്‌സ് ബാച്ചിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരൂരിന്റെ കഥകളിൽ പ്രത്യക്ഷപ്പെടുന്ന അധ്യാപകരും വിദ്യാർഥികളുമല്ല ഇന്നത്തെ കാലത്തുള്ളതെന്നും കാലത്തിനുമുമ്പേ സഞ്ചരിക്കാനുള്ള സാങ്കേതിക പരിജ്ഞാനം പുതിയ തലമുറ നേടിയെടുത്തിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. മലപ്പുറം ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമത്തിന് പരിഹാരം കാണുന്നതിന് പുതിയ സർക്കാറിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സ്കൂൾ മാനേജർ പി.വി. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

‘വിഷൻ 2030 മിഷൻ 130’ എന്ന പേരിൽ തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ഡോ. സി.പി. അലി ബാവ ഹാജി നിർവഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന ബാബു അക്കാദമിക് പ്ലാൻ ഏറ്റുവാങ്ങി. ബയോളജി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ അംന ഫാത്തിമയ്ക്ക് ഖയ്യൂം മാസ്റ്റർ എൻഡോവ്മെന്റ് പുരസ്കാരം ജില്ലാ പഞ്ചായത്ത് അംഗം മെഹറുന്നിസ കെ.പി. സമ്മാനിച്ചു. പ്ലസ് വൺ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് കെ.എസ്.കെ. മുഖൈബിലി തങ്ങൾ മെമന്റോകൾ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.പി. ശ്രീജിത്ത്, വാർഡ് മെമ്പർ സി.വി. സന്ധ്യ ടീച്ചർ, പി.ടി.എ. പ്രസിഡന്റ് സുനിൽ മൂത്തേടത്ത്, വി. അബ്ദുൽ ഹമീദ്, പി.സി. ഹൈദ്രു, ജുനൈദ് അബ്ദുറഹ്മാൻ ഹുദവി, പി.എച്ച്. അനീഷ്, ഷരീഫ് ഫൈസി, ഫസീല കെ.എ., സമീർ എ., ഷിഫ്ന കെ.പി. എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ പി.കെ അസ്ഹർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷറീന എം. നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button