BREAKING NEWSLATEST NEWSUPDATES

തിരുവനന്തപുരത്ത് തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജിയുടെ വാഹനം തടഞ്ഞ സംഭവം; യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നതിനിടെ മന്ത്രി കെ എം ഷാജിയുടെ ഔദ്യോഗിക വാഹനം വഴിയില്‍ തടഞ്ഞതില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. തിരുവനന്തപുരം പാളയത്തിന് സമീപം വാൻറോസ് ജങ്ഷനിലാണ് മന്ത്രിയുടെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞത്. കന്റോണ്‍മെന്റ് പൊലീസ് ആണ് കേസെടുത്തത്. .സ്വമേധയാ കേസെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്. തുടര്‍ന്ന് മന്ത്രി ഓട്ടോയില്‍ കയറി യാത്ര ചെയ്യുകയായിരുന്നു. എന്നാല്‍ ഓട്ടോയും തടഞ്ഞതോടെ മന്ത്രി കാല്‍നടയായി പോവുകയായിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിഷേധങ്ങൾ ശക്തമായത്. ഇതിന് പിന്നാലെ ബിജെപിയും യുവമോർച്ചയും വിവിധയിടങ്ങളിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം തിരുവനന്തപുരം ബാലരാമപുരത്തും മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനം യുവമോർച്ച പ്രവർത്തകർ തടഞ്ഞിരുന്നു.അതിനിടെ തിരുവനന്തപുരത്ത് ഡിസിസി ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. പിന്നില്‍ ബിജെപിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതില്‍ വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.പ്രതിഷേധങ്ങൾക്കിടെ തിരുവനന്തപുരം നഗരത്തിലും കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷാവസ്ഥ തുടരുകയാണ്. വിവിധയിടങ്ങളിലെ പ്രതിഷേധങ്ങളും ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും രാഷ്ട്രീയ ഏറ്റുമുട്ടലിന് കൂടുതൽ തീവ്രത നൽകിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button