ജൽ ജീവൻ മിഷന്റെ ഉപകരണങ്ങൾ മോഷണം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ
എടപ്പാൾ: കണ്ടനകം സബ്സ്റ്റേഷന് സമീപം ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള ജോലികൾ ഏറ്റെടുത്തു ചെയ്യുന്ന കരാർ കമ്പനിയുടെ വാൾവുകളും ഫ്ലഞ്ചറുകളും മോഷണം നടത്തിയ ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ട് പോയി ആക്രി കടയിൽ വില്പന നടത്തിയ പെരുമ്പറമ്പ് സ്വദേശി പണിക്ക വീട്ടിൽ ജബ്ബാർ 48 വയസ്സ് ആനക്കര പള്ളത്ത് വളപ്പിൽ രതീഷ് 43 വയസ്സ് പുതു പൊന്നാനി സ്വദേശി ചെമ്പയിൽ നാസർ 40 വയസ്സ് എന്നിവരെയാണ് പൊന്നാനി പോലീസ് ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, നാസർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, ഗോവിന്ദ് എന്നിവരടങ്ങിയ അന്വേഷണ സംഘം എടപ്പാളിൽ വെച്ച് അറസ്റ്റ് ചെയ്തത്.കണ്ടനകം സബ്സ്റ്റേഷന് സമീപത്തുള്ള കരാർ കമ്പനിയുടെ യാർഡിൽ നിന്നാണ് പ്രതികൾ വില കൂടിയ ഇന്റാലിയം പൈപ്പുകളുടെ വാൾവുകളും മറ്റും മോഷണം ചെയ്ത് ഓട്ടോറിക്ഷയിൽ കടത്തി കൊണ്ട് പോയി വട്ടംകുളം മൂതൂർ ഉള്ള ആക്രികടയിൽ നിസ്സാര വിലക്ക് വില്പന നടത്തിയത്. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കും.