Local newsPONNANI

ജെ. ചിത്തരഞ്ജൻ അനുസ്മരണം; എഐടിയുസി നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനം

പൊന്നാനി: എഐടിയുസിയുടെ ദേശീയ പ്രസിഡന്റും സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായി പ്രവർത്തിച്ചിരുന്ന സഖാവ് ജെ. ചിത്തരഞ്ജന്റെ ചരമദിനാചരണത്തിന്റെ ഭാഗമായി എഐടിയുസി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ഗവൺമെന്റ് ആശുപത്രിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ആശുപത്രിയിലെ മുഴുവൻ കിടപ്പുരോഗികൾക്കും പഴവർഗങ്ങൾ വിതരണം ചെയ്യുകയും അർഹരായ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തു. പരിപാടി എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം എ.കെ. ജബ്ബാർ ഉദ്ഘാടനം ചെയ്തു.

തൊഴിലാളി പ്രസ്ഥാനത്തിന്റെ ശക്തനായ നേതാവായിരുന്ന ജെ. ചിത്തരഞ്ജൻ പാർലമെന്റ് അംഗം, നിയമസഭാംഗം, കേരള ആരോഗ്യ വകുപ്പ് മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശങ്ങൾക്കായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ അനുസ്മരണ ചടങ്ങിൽ വക്താക്കൾ അനുസ്മരിച്ചു.

പി.പി. മുജീബ് റഹ്മാൻ, പുതുപൊന്നാനി അബ്ദുൽ കരീം, അബ്ദുല്ലക്കുട്ടി, സുലൈമാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ജെ. ചിത്തരഞ്ജൻ അനുസ്മരണ ദിനത്തിന്റെ ഭാഗമായാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button