CHANGARAMKULAM

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ചങ്ങരംകുളം: മലപ്പുറം ജില്ല യോഗ അസോസിയേഷനും ഫൈറ്റേഴ്സ് മർഷിൽ സ്കൂളും സംയുക്തമായിയോഗ ദിന പരിപാടി സംഘടിപ്പിച്ചു. ആലങ്കോട് പഞ്ചായത്തിലെ ജനത എ. എൽ.പി സ്കൂളിൽ വെച്ച് നടന്ന പരിപാടി
പൊന്നാനി എം എൽ എ
പി നന്ദകുമാർ ഉദ്ഘാടനം ചെയ്ത്
യോഗ അഭ്യാസത്തിൻ്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.
ജനത സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാഹുൽഹമീദ് സ്വാഗതം പറഞ്ഞു.
ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
കെ വി ഷഹീർ
അധ്യക്ഷത വഹിച്ചു.


ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട്
അഡ്വക്കേറ്റ് സിന്ധു
മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് മെമ്പർ രാമദാസ്, പഞ്ചായത്ത് മെമ്പർമാരായ സി കെ പ്രകാശൻ,
സുജിത സുനിൽ വിനീത
ജനത സ്കൂൾ എച് എം ബീന ടീച്ചർ
യോഗ മാസ്റ്റർ ഹമീദ് ഒതളൂർ
യോഗ അസോസിയേഷൻ ജോയിൻ സെക്രട്ടറി സരള തുടങ്ങിയവർ
ആശംസകൾ അറിയിച്ചു.
മലപ്പുറം ജില്ല യോഗ അസോസിയേഷൻ സെക്രട്ടറി കുഞ്ഞുമൊയ്തീൻ കുട്ടി
യോഗ ദിന പരിപാടിക്ക് നേതൃത്വം നൽകി.
പരിപാടിയിൽ കുട്ടികളുടെ യോഗ പ്രദർശനവും ഉണ്ടായിരുന്നു.
ഫൈറ്റേഴ്സ് മാഷിൽ സ്കൂളിൻറെ എക്സിക്യൂട്ടീവ് മെമ്പർ ശ്രീദേവി എടപ്പാൾ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button