BREAKING NEWSCHANGARAMKULAMLATEST NEWSLocal news
ചിയ്യാനൂർ സ്കൂളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് നടത്തി
ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തും പാലക്കാട് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര ചികിത്സാ–തിമിര ശസ്ത്രക്രിയാ ക്യാമ്പ് ചിയ്യാനൂർ ജി.എൽ.പി. സ്കൂളിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആസിയ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുബൈർ ഉദിനുപറമ്പ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വിപിൻ കെ.വി. സ്വാഗതം പറഞ്ഞു.
അഹല്യ ക്യാമ്പ് ഫീൽഡ് ഓഫീസർ ഷാജി ക്യാമ്പിന്റെ സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഡോ. അസ്നത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാരിക മുരളീധരൻ, ഫാത്തിമ ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു. ശരീഫ് ആണ്ടനാത്ത് നന്ദി പറഞ്ഞു. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് ചികിത്സാ സേവനങ്ങൾ പ്രയോജനപ്പെടുത്തി.