BREAKING NEWSCHANGARAMKULAM
ചങ്ങരംകുളത്ത് തീപിടുത്തം: അണക്കാനുള്ള ശ്രമം തുടരുന്നു
ചങ്ങരംകുളം : ചങ്ങരംകുളം ടൗണിൽ കെട്ടിടത്തിന് തീപിടിച്ചു.ആലംകോട് ഗ്രാമപഞ്ചായത്തിന് സമീപത്തുള്ള പഴയ കെട്ടിടത്തിനാണ് തീപിടിച്ചത്.ഗോൾഡ് ജീവനക്കാരുടെ യന്ത്രസാമഗ്രികൾ സൂക്ഷിച്ച മുറിയിലാണ് തീ പിടുത്തം ഉണ്ടായത്.ചങ്ങരംകുളം പോലീസും പൊന്നാനി ഫയർഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്.കെട്ടിടത്തിൻ്റെ മറ്റു ഭാഗങ്ങളിലേക്ക് തീപടരുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. ആളപായം ഇല്ല.