EDAPPAL

കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ച സി രാധാകൃഷ്ണന് സ്വീകരണം നൽകി

പൊന്നാനി: കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ച സി രാധാകൃഷ്ണന് ഇടശ്ശേരി കലാപാഠശാല സ്വീകരണം നൽകി. പൊന്നാനി ഇടശ്ശേരി സാഹിത്യ മന്ദിരത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ഇടശ്ശേരി സ്മാരക സമിതി പ്രസിഡന്റ്‌ കവി കെ വി രാമകൃഷ്ണൻ ആദരപത്രം സമർപ്പിച്ചു. തുടർന്ന് സി രാധാകൃഷ്ണന്റെ നോവൽ സാഹിത്യത്തെക്കുറിച്ച്‌ ഡോ. സി പി ചിത്രഭാനു “തീക്ഷ്ണവേഗത്തിൽ പറന്ന പക്ഷികൾ രാധാകൃഷ്ണന്റെ നോവൽ പ്രപഞ്ചം’ വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ഗവേഷക കെ പ്രവീ “തീക്കടൽ കടഞ്ഞ്‌ തിരുമധുരം: ആഖ്യാന ഭാഷയിലെ വ്യതിരിക്തതകൾ’ വിഷയത്തിലും കേരള യൂണിവേഴ്സിറ്റിയിലെ ഗവേഷകൻ പി കൃഷ്ണദാസ് “ആഖ്യാനത്തിലെ പ്രവാഹങ്ങളും ചുഴികളും തീരങ്ങളും’ വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കെ വി രാമകൃഷ്ണൻ അധ്യക്ഷനായി. അജിത് കൊളാടി, സുരേഷ് വാര്യർ എന്നിവർ സംസാരിച്ചു. വിജു നായരങ്ങാടി സ്വാഗതവും വി വി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button