Uncategorized
കടകശ്ശേരി ഐഡിയൽ സ്കൂളിൽ പുതിയ ബ്ലോക്ക് ഉദ്ഘാടനം
കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ സി.ബി.എസ്.ഇ ബ്ലോക്കിനോട് ചേർന്ന് നിർമിച്ച പുതിയ അക്കാദമിക് ബ്ലോക്ക് ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി സയ്യിദ് കെ.കെ.എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
എടപ്പാൾ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ സി.ബി.എസ്.ഇ ബ്ലോക്കിനോട് ചേർന്ന് നിർമിച്ച പുതിയ അക്കാദമിക് ബ്ലോക്ക് ഐഡിയൽ ട്രസ്റ്റ് സെക്രട്ടറി സയ്യിദ് കെ.കെ.എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
മാനേജർ മജീദ് ഐഡിയൽ അധ്യക്ഷതവഹിച്ചു.
9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ അക്കാദമിക ആവശ്യങ്ങൾ മുൻനിർത്തി പ്രത്യേകം സജ്ജീകരിച്ച 10 വിശാലമായ ക്ലാസ് മുറികൾ, ഓഫീസ്, ആധുനിക വാഷ് റൂം സൗകര്യങ്ങൾ എന്നിവയാണ് പുതിയ ബ്ലോക്കിൽ ഒരുക്കിയിട്ടുള്ളത്.
ചടങ്ങിൽ ചീഫ് എക്കൗണ്ടന്റ് വി. മൊയ്തു, അഭിലാഷ് ശങ്കർ, സിബിഎസ്ഇ പ്രിൻസിപ്പാൾ പ്രിയ അരവിന്ദ്, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സെന്തിൽ കുമരൻ, ഷാഫി അമ്മായത്ത്, ബിന്ദു മോഹൻ, എസ്. സുധീഷ്, മുഹമ്മദ് ഹനീഫ, ഉഷ കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.