എൻ.എസ്.എസ് കരയോഗം രണ്ടാമത് വാർഷിക പൊതുയോഗം
കാലടി: എൻ.എസ്.എസ് കരയോഗത്തിന്റെ ( റെജി നമ്പർ 4360 ) രണ്ടാമത് വാർഷിക പൊതുയോഗം കാലടി കരയോഗം ഓഫീസിൽ വച്ച് നടന്നു. പൊന്നാനി താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം ശ്രീ. മണികണ്ഠൻ വേളൂർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ശ്രീ. ജയരാജ് പടിക്കൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി. സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. കരയോഗം സെക്രട്ടറി ശ്രീ. ഇ.ടി.ഹരിപ്രസാദ് പ്രവര്‍ത്തന റിപ്പോർട്ടും, വൈസ് പ്രസിഡന്റ് ശ്രീ. പി. മനോഹരൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് സമ്മാനവിതരണം ചെയ്തു. ശ്രീ. മോഹനകൃഷ്ണൻ, ശ്രീ.പി.ടി.സുബ്രഹ്മണ്യൻ, ശ്രീ.നന്ദകുമാർ, ശ്രീ.ശങ്കരൻ കുട്ടി, ശ്രീ.രതീഷ് എന്നിവർ ആശംസാപ്രസംഗം നടത്തി. വനിതാസമാജം പ്രസിഡന്റും പൊന്നാനി താലൂക്ക് എൻ.എസ്.എസ് വനിത യൂണിയൻ അംഗവുമായ ശ്രീമതി. സിന്ധു ബിജു നന്ദി പറഞ്ഞു.