CHANGARAMKULAM

എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പതിനൊന്നാം വാർഡിൽ യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ആഷിക്ക് നന്നംമുക്കിന്റെ സ്നേഹ സമ്മാനം ആയിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയത്. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാർക്ക് നൽകിയ വാക്ക് ആയിരുന്നു ജയിച്ചാലും തോറ്റാലും നിങ്ങളുടെ കൂടെ ഉണ്ടാകും എന്നുള്ളത്. ചെറിയ വോട്ടിന് പരാജയപ്പെട്ടെങ്കിലും പ്രിയപ്പെട്ടവരുടെ സന്തോഷത്തിലും ദുഃഖത്തിലും കൂടെ നിൽക്കുക എന്നതാണ് പൊതു പ്രവർത്തകൻ എന്ന നിലയിലെ തന്റെ ലക്ഷ്യമെന്ന് ആഷിക്ക് നന്നംമുക്ക് പറഞ്ഞു. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രൻ, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്‌റഫ്‌ കാട്ടിൽ,കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ, സുബ്രഹ്മണ്യൻ, സുജീഷ്, ദേവൻ കല്ലൂർമ്മ, അഡ്വ. ടി കെ സുധീർ, സിദ്ദിഖ് എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button