EDAPPAL
എടപ്പാൾ മേൽപ്പാലം ടാറിങ്ങിനായി ഒരുങ്ങുന്നു.
എടപ്പാൾ: മേൽപ്പാലം ടാറിങ്ങിനായി ഒരുങ്ങുന്നു. മഴയില്ലെങ്കിൽ രണ്ടു ദിവസത്തിനകം ടാറിങ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കരാർ കമ്പനി. ഇതിനുള്ള ഒരുക്കങ്ങൾ വ്യാഴാഴ്ച ആരംഭിച്ചു. ദിവസങ്ങൾക്കുമുമ്പ് ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിരുന്നെങ്കിലും മഴമൂലം ടാറിങ് പൂർത്തിയാക്കാനായിരുന്നില്ല അതിനാൽ തന്നെ സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി അറിയിച്ചിരുന്നു.