EDAPPAL
എം.ടി.യും പി.ജയചന്ദ്രനും കാലം മറക്കാത്ത ഇതിഹാസങ്ങൾ-തപസ്യ
എടപ്പാൾ : സിനിമ-സാഹിത്യ രംഗത്ത് നിറഞ്ഞുനിന്ന എം.ടി.യും വ്യത്യസ്തമായ ശബ്ദമാധുര്യം കൊണ്ട് സിനിമ പിന്നണി ഗാനമേഖലയിൽ ലോക പ്രശസ്തനായ പി. ജയചന്ദ്രനും കാലം മറക്കാത്ത രണ്ട് ഇതിഹാസങ്ങളാണെന്ന് തപസ്യ കലാസാഹിത്യ വേദി അനുസ്മരണ ചടങ്ങ് വിലയിരുത്തി.മണി എടപ്പാൾ അധ്യക്ഷത വഹിച്ചു.സുന്ദരൻ പുന്നയൂർകുളം അനുസ്മരണം പ്രഭാഷണം നടത്തി.ടി.വി.സദാനന്ദൻ സ്വാഗതവും വേളൂർ മണികണ്ഠൻ നന്ദിയും രേഖപ്പെടുത്തി.തുടർന്ന് പി.ജയചന്ദ്രൻ ആലപിച്ച ഗാനങ്ങളും എം.ടി.വാസുദേവൻ നായരുടെ സിനിമകളിലെ ഗാനങ്ങളും സീനിയേഴ്സ് ഓഫ് തപസ്യയിലെ ഗായകർ അവതരിപ്പിച്ചു.