ജഗജീവൻ റാം അഭിനവ പുരസ്ക്കാര ജേതാവ് അമീർ ബാബുവിനെ മങ്കട ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു
മങ്കട: കേന്ദ്ര ഗവൺമെന്റിന്റെ ജഗജീവൻ റാം അഭിനവ പുരസ്കാര ജേതാവായ കരിഞ്ചാപാടി പാടശേഖരസമിതി കൺവീനറും മികച്ച കർഷകനുമായ അമീർ ബാബുവിനെ മങ്കട ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. കരിഞ്ചാപ്പാടി പാടശേഖരത്ത് സംഘടിപ്പിച്ച പണീർച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം ഉപഹാരം സമ്മാനിച്ചു.
ചടങ്ങിൽ കുറുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. വി ജുവൈരിയ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ടി. പി.ഹാരിസ്, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മുക്കുൽസു ചക്കച്ചൻ, വൈസ് പ്രസിഡന്റുമാരായ എ.സി അബ്ദുറഹ്മാൻ, ബാബു പട്ടുകുത്ത്, റാബിയ അറക്കൽ,സ്ഥിരം സമിതി ചെയർമാൻമാർ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , സ്കൂൾ വിദ്യാർഥികൾ,കൃഷി വകുപ്പിലെയും വിദ്യാഭ്യാസവകുപ്പിലെയും ഉദ്യോഗസ്ഥർ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ എന്നിവരും പങ്കെടുത്തു. കർഷകരുടെ പണീർച്ചയോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാപരിപാടികളും ബസുമതി ഞാറുനടീൽ ഉത്സവവും അരങ്ങേറി.