EDAPPALLocal newsVATTAMKULAM

ഇരുമ്പിനൊക്കെ എന്താ വില…; എടപ്പാളിൽ കേടായി വഴിയരികിൽ കിടന്ന കാർ ഉടമയറിയാതെ ആക്രിക്ക് വിറ്റു 21 വയസ്സുകാരൻ

എടപ്പാൾ: വട്ടംകുളത്ത് വർഷങ്ങളായി റോഡരികിൽ നിർത്തിയിട്ടിരുന്ന വിന്റേജ് കാർ ഉടമയെ അറിയാതെ മറിച്ചു വിൽക്കാൻ ശ്രമം. എടപ്പാൾ വട്ടംകുളം സ്വദേശിയും ദീർഘകാലം പ്രവാസിയുമായിരുന്ന വെളുത്തേടത്തു വളപ്പിൽ
സിദ്ധിഖ് പരീച്ചിയുടെ ഉടമസ്ഥതയിലുള്ള /98 മോഡൽ പേഷ്യാ കാറാണ് കഴിഞ്ഞദിവസം ഉടമയറിയാതെ മറിച്ചു വിൽക്കാൻ ശ്രമിച്ചത്. അഞ്ചുവർഷത്തോളമായി സിദ്ദിഖിന്റെ വീടിനു മുന്നിലായി റോഡ് അരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ .ഈ കാറിനോടുള്ള ഇഷ്ടം മൂലം പലരും ചോദിച്ചു വന്നിട്ടും വിൽക്കാൻ സിദ്ദിഖ് തയ്യാറായിരുന്നില്ല.കാറിന്റെ അറ്റകുറ്റപ്പണികൾ നടത്തി നന്നാക്കിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ചിലർ ജെ.സി.ബിയുമായി എത്തി കാറ് റോഡരികിൽ നിന്നും വലിച്ചുമാറ്റി കൊണ്ടുപോവാൻ ശ്രമിച്ചത്. സംഭവം കണ്ട് എത്തിയ സിദ്ദീഖ് കാര്യം ചോദിച്ചപ്പോൾ തലക്കശ്ശേരി സ്വദേശിയായ ഉടമ വിറ്റതാണ് കാറെന്നും സ്ഥലത്തുനിന്നും പൊളി മാർക്കറ്റിലേക്ക് കൊണ്ടുപോകാൻ എത്തിയതാണെന്നും അവർ അറിയിച്ചു. എന്നാൽ തന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇതൊന്നും താൻ ആർക്കും വിറ്റിട്ടില്ലന്നും സിദ്ധിഖ് പറഞ്ഞതോടെയാണ് കൊണ്ടുപോകാൻ വന്നവരും സംഭവത്തിന് ഇടയിലെ ചതി മനസ്സിലാക്കുന്നത്. പട്ടിത്തറ,തലക്കശ്ശേരി,പുല്ലാനിക്കാട്ടിൽ റിസ് വാൻ ആണ് കാർ മറിച്ചു വിൽക്കാൻ ശ്രമിച്ചത്. സിദ്ദിഖിന്റെ പരാതിയിൽ ചങ്ങരംകുളം പോലീസ് കേസെടുക്കുകയും നിമിഷങ്ങൾക്കുള്ളിൽ തന്നെ റിസ് വാനെ വലയിൽ ആക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button