തിരൂർ

ടാക്സ് കൺസൾട്ടന്റ്സ് ആന്റ് പ്രാക്ടീഷണേഴ്സ് ഓണാഘോഷം

ടാക്സ് കൺസൾട്ടന്റ്സ് ആന്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി തിരൂർ തുഞ്ചൻ പറമ്പിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും കവിയും ചിത്രകാരനുമായ വിനോദ് ആലത്തിയൂർ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു, സ്റ്റേറ്റ് ജി.എസ്.ടി ജോയിന്റ് കമ്മീഷണർ അബ്ദുൾ ലത്തീഫ് മുഖ്യാതിഥിയായി അസോസിയേഷൻ ജനറൽ സെക്രട്ടറി പി രവീന്ദ്രൻ, സംസ്ഥാന ട്രഷറർ ഇ.കെ ബഷീർ എം.ആർ മണികണ്ഠൻ, എം.ആർ സുരേഷ്, രവീന്ദ്രൻ പാലക്കാട്, മുരളി കോഴിക്കോട്, പി ശൈലേഷ്, സി മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു പ്രോഗ്രാം കമ്മിറ്റി കൺവീനർ സി പി ജമാൽ സ്വാഗതവും, റിസപ്ഷൻ കമ്മിറ്റി കൺവീനർ സി രമേഷ് നന്ദിയും പറഞ്ഞു. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും, പൂക്കള മത്സരവും നടന്നു പരമ്പരാഗത ഓണക്കളികളായ വടം വലി, കസേര കളി, ലമൺ സ്പൂൺ റെയ്സ് എന്നിവയും ഉണ്ടായി മത്സര ഇനങ്ങളിൽ തിരൂരങ്ങാടി യൂണിറ്റ് ഒന്നാം സ്ഥാനവും, കോട്ടയ്ക്കൽ യൂണിറ്റ് രണ്ടാം സ്ഥാനവും, പൊന്നാനി യൂണിറ്റ് മൂന്നാം സ്ഥാനവും നേടി ഓവറോൾ ചാമ്പ്യൻമാരായി വിജയികൾക്ക് ജില്ലാ സംസ്ഥാന നേതാക്കൾ ട്രോഫികൾ സമ്മാനിച്ചു.


   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button