SSF പെരുമ്പടപ്പ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു
SSF പെരുമ്പടപ്പ് സെക്ടർ സാഹിത്യോത്സവിന് പരിസമാപ്തി. കഴിഞ്ഞ മുപ്പത് വർഷമായി കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് ചെറുതല്ലാത്ത ഇടം കേരളത്തിന് നൽകാൻ സാഹിത്യോത്സവിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് ദിനങ്ങളിലായി അയിരൂരിൽ വച്ച് നടന്ന സെക്ടർ സാഹിത്യോത്സവ് 2023 ഉദ്ഘാടന സംഗമം ആരോഗ്യപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. രാജേഷ് കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ. സുബൈർ, കഥാകൃത്ത് റഫീഖ് പട്ടേരി തുടങ്ങിയ പ്രമുഖരും പ്രാസ്ഥാനിക നേതാക്കളും സംബന്ധിച്ചു.
120 ഓളം കലാ സാഹിത്യ മത്സരങ്ങളിൽ 12 യൂണിറ്റുകളിൽ നിന്നുള്ള 500 ഓളം പ്രതിഭകൾ മാറ്റുരച്ചു. 517 പോയിന്റ് നേടി വടക്കൂട്ട് യൂണിറ്റ് ചാമ്പ്യന്മാരായി. 467 പോയിന്റ് നേടി ഇല്ലത്ത് യൂണിറ്റ് രണ്ടാം സ്ഥാനവും 422 പോയിന്റ് നേടിയ ആതിഥേയരായ അയിരൂർ യൂണിറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വടക്കൂട്ട് യൂണിറ്റിലെ നാഫിഹ് കലാപ്രതിഭ പട്ടത്തിനും ഇജാസ് സർഗ്ഗ പ്രതിഭ പട്ടത്തിനും അർഹരായി. സമാപന സമ്മേളനം സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം അഷ്റഫ് ബാഖവി അയിരൂർ നിർവഹിച്ചു. സയ്യിദ് ഫള്ൽ നഈമി അൽ ജിഫ്രി വടക്കൂട്ട് അവർകൾ വിജയികൾക്കുള്ള ട്രോഫി സമർപ്പിച്ചു.
SSF പൊന്നാനി ഡിവിഷൻ ജനറൽ സെക്രട്ടറി ഷക്കീർ സഖാഫി മാറഞ്ചേരി അനുമോദന പ്രഭാഷണം നടത്തി. SSF പൊന്നാനി ഡിവിഷൻ സെക്രട്ടറി മുഹമ്മദ് ഷഫീഖ് അഹ്സനി അയിരൂർ ഫലപ്രഖ്യാപനം നടത്തി. SSF മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി മൻസൂർ പുത്തൻപള്ളി സംബന്ധിച്ച്.2024 ലെ സാഹിത്യോത്സവ് മണലിൽ വച്ച് നടക്കുമെന്ന പ്രഖ്യാപനവും സമാപനത്തിൽ നടന്നു.