PERUMPADAPP
പെരുമ്പടപ്പ് സ്വദേശി ഡോ. മുന്നാസ് അബുദാബിയിൽ നിര്യാതനായി
മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) അബുദാബിയിൽ വച്ച് നിര്യാതനായി. എൽ എൽ എച്ച് ഹോസ്പിറ്റൽ ജീവനക്കാരനായിരുന്നു. മുസഫ ഇസത്തുൽ ഇസ്ലാം മദ്റസ പി ടി എ അംഗമായിരുന്നു പരേതൻ.
പിതാവ് മുഹമ്മദലി. ഭാര്യ: മസ്ന കൊട്ടേക്കാട്, മക്കൾ: ഫാത്തിമ , മഹ്സ മറിയം, തനൂൻ ജിദ്ദയിലെ ഐസിഎഫ് പ്രവർത്തകൻ വേങ്ങര കെ കെ ലത്തീഫ് ഹാജിയുടെ മകളുടെ ഭർത്താവാണ് മരണപ്പെട്ട മുന്നാസ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്നും, കോടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.