തിരുനാവായ

തിരുനാവായ ഇന്ന് ആറാട്ട് മഹോത്സവം സമാപിക്കും

തിരുനാവായ : പത്തുനാൾ നീണ്ട ഉത്സവത്തിനു സമാപനമായി നാവാമുകുന്ദന്റെ ആറാട്ട് വ്യാഴാഴ്ച വൈകീട്ട് 5.30-ന് ക്ഷേത്രക്ക ടവിൽ നടക്കും.ആചാര്യനായ കൽപ്പുഴ ശങ്കരൻ നമ്പൂതി രിയുടെ മുഖ്യകാർമികത്വത്തിൽ നാവാമുകു ന്ദനെ ആറാട്ടിനായി എഴുന്നള്ളിക്കും. ഗുരു വായൂർ ദേവസ്വം ആന ജൂനിയർ വിഷ്ണു നാ വാമുകുന്ദന്റെ തിടമ്പേറ്റും. ദീപാരാധനയ്ക്കുശേ ഷം തിരിച്ചെഴുന്നള്ളും. കടവിൽ പ്രസാദവിത രണം നടക്കും. കിഴക്കേ നടയിൽ പാണ്ടിമേള വും ഉണ്ടാകും. ശേഷം ഉത്സവസമാപനമായി കൊടിയിറക്കും.ഒൻപതാംദിവസമായ ബുധനാഴ്ച പഞ്ചവാ ദ്യത്തോടുകൂടി പള്ളിവേട്ട എഴുന്നള്ളത്ത് നട ന്നു. പടിഞ്ഞാറേ നടയിൽ കരിങ്ങമണ്ണ കുറു പ്പും 16 പേരുമാണ് നാവാമുകുന്ദന് പള്ളിവേ ട്ട നടത്തിയത്. നൃത്തനൃത്യങ്ങളും കലാപരിപാ ടികളും പുറത്തെ വേദിയിൽ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button