EDAPPALLocal news

ജനകീയ വിദ്യാഭ്യാസ സമിതി വിദ്യാഭ്യാസ സംരക്ഷണ ജാഥ സമാപിച്ചു

എടപ്പാൾ: ജനകീയ വിദ്യാഭ്യാസ സമിതി എടപ്പാൾ സബ് ജില്ല സംഘടിപ്പിച്ച വിദ്യാഭ്യാസ സംരക്ഷണ ജാഥയും ജനകീയ വിദ്യാഭ്യാസ സദസ്സിനും സമാപനമായി.തവനൂർ പാപ്പിനിക്കാട് മൈതാനിയിൽ നടന്ന സമാപന സമ്മേളനം പ്രൊഫ.എം എം നാരായണൻ ഉദ്ഘാടനം ചെയ്തു.സി ഹരിദാസൻ ജാഥാ ക്യാപ്റ്റനും ബേബി ഉഷ വൈസ് ക്യാപ്റ്റനും സജി സി മാനേജരുമായ ജാഥ വട്ടംകുളത്ത് നിന്നാണ് ആരംഭിച്ചത്. ആർ.കെ ബിനു ഉദ്ഘാടനം ചെയ്തു. തുടർന്ന് പഴയ ബ്ലോക്ക്, പെരുമ്പറമ്പ്,പാവിട്ടപ്പുറം, മറവഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് 5 മണിയോടെയാണ് ജാഥ സമാപിച്ചത്. പാഠപുസ്തകങ്ങളിൽ നിന്ന് ചരിത്ര വസ്തുതകളും ശാസ്ത്ര സത്യങ്ങളും വെട്ടിമാറ്റുന്ന കേന്ദ്രം നയത്തിനെതിരെയും വിദ്യാഭ്യാസ രംഗത്തെ കാവിവൽക്കരണത്തിനെതിരെയുമാണ് ജാഥ സംഘടിപ്പിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button