EDAPPALLocal news

എടപ്പാൾ നടുവട്ടത്ത് കാറും ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു

എടപ്പാൾ: നടുവട്ടം കാലടിത്തറയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലും ലോറിയിലും ഇടിച്ചു.അപകടത്തിൽ കാറിന്റെയും ലോറി യുടെയും മുൻവശം തകർന്നു. തെറിച്ചു വീണ ഓട്ടോയ്ക്കും കേടുപാട് സംഭവിച്ചു.
റോഡ് അരികിൽ നിർത്തി ഭക്ഷണം കഴിക്കാൻ ഡ്രൈവർമാർ ഇറങ്ങിയ സമയം ചങ്ങരംകുളം ഭാഗത്ത് നിന്നും വന്നിരുന്ന എടപ്പാൾ സ്വദേശി സഞ്ചരിച്ച കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിലും ലോറിയിലും വന്നിടിച്ചത്. പരപ്പനങ്ങാടി സ്വദേശി അഷ്‌റഫിന്റെയാണ് ഓട്ടോ ചങ്ങരംകുളം സ്വദേശിയുടേതാണ് ലോറി. കാറിന്റെ ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോ റോഡിലേക്ക് മറിയുകയും എന്നതിന് ശേഷമണ് ലോറിയിൽ പോയി ഇടിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. എയർബാഗ് പ്രവർത്തിച്ചതിനാൽ കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button