EDAPPALLocal news

എടപ്പാൾ റോട്ടറി ക്ലബ് : വീൽചെയറുകൾ വിതരണം ചെയ്തു

എടപ്പാൾ: എടപ്പാൾ റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ
എടപ്പാൾ ഗവ. ഹോസ്പിറ്റൽ ഹെൽത്ത് സെൻ്റർ, പാലിയേറ്റീവ് ക്ലിനിക്, എടപ്പാൾ സഹായി സ്ഥാപനങ്ങൾക്ക് വീൽ ചെയറുകൾ വിതരണം ചെയ്തു. യാസ്പോ പൊറൂക്കരയുടെ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ എടപ്പാൾ റോട്ടറി പ്രസിഡൻ്റ് ദിലീപ് കുമാർ അധ്യക്ഷനായി.
ചടങ്ങിൽ റോട്ടറി ഏഷ്യാനെറ്റ് അവാർഡ് ഷാജി സാഫ്കോക്ക് നൽകി. എടപ്പാൾ റോട്ടറിയുടെ മാഗസിൻ അഡ്വ. മോഹൻദാസ് പ്രകാശിപ്പിച്ചു.
റോട്ടറി ക്ലബ് ഡിസ്റ്റിക് ഗവർണർ പ്രമോദ് നായനാർ, സുമേഷ്, പ്രകാശ് പുളിക്കപറമ്പിൽ, സെക്രട്ടറി ഗിരീഷ്, ഡോ. വിനോദ്, സുരേഷ്, സുധീർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button