BREAKING NEWSLATEST NEWSPUBLIC INFORMATIONUPDATES

കോഴിക്കോട് ബൈക്കപകടത്തിൽ കാലിക്കറ്റ് FC താരത്തിന് ദാരുണാന്ത്യം

കോഴിക്കോട്: സൂപ്പർ ലീഗ് കേരള ക്ലബ്ബായ കാലിക്കറ്റ് FC യുടെ പ്രതിരോധ താരം തൃശൂർ സ്വദേശി റിജോൺ ജോസ് (29) വാഹനാപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹതാരം ഗനി അഹമ്മദ് നിഗം (26) നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുള്ള ഗാന്ധി റോഡ് മേൽപ്പാലത്തിൽ ഞായറാഴ്ച രാത്രി 10:30 ഓടെയായിരുന്നു അപകടം.വെള്ളിമാടുകുന്ന് JDT ഗ്രൗണ്ടിലെ പരിശീലനം കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.

ഇവർ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്ന് വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സമയത്ത് നേരിയ മഴ ഉണ്ടായിരുന്നത് കാഴ്ച മറച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.റോഡിൽ തെറിച്ചുവീണ താരങ്ങളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 12:15 ഓടെ റിജോൺ മരണത്തിന് കീഴടങ്ങി. ഗനി അഹമ്മദ് ഇപ്പോൾ ICU വിൽ ചികിത്സയിലാണ്.തൃശൂർ സ്വദേശിയായ റിജോൺ മികച്ച ഡിഫൻഡറായിരുന്നു. ഇതിന് മുൻപ് ഫോഴ്സ് കൊച്ചി, FC ഡെക്കാൻ, വയനാട് യുണൈറ്റഡ്, ജോർജ് ടെലഗ്രാഫ് ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

സന്തോഷ് ട്രോഫി താരമായ ഗനി അഹമ്മദ് കഴിഞ്ഞ സീസണിൽ കേരളത്തിന് വേണ്ടി കളിച്ച താരമാണ്.സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആണ് ഈ ദാരുണ സംഭവം. റിജോൺ അടങ്ങുന്ന കാലിക്കറ്റും തിരുവനന്തപുരം കൊമ്പൻസും തമ്മിലുള്ള ആദ്യ മത്സരം ശനിയാഴ്ച EMS സ്റ്റേഡിയത്തിൽ നടക്കേണ്ടതായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും, കോഴിക്കോട് സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വെക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button