EDAPPAL

കെ വി വി ഇ എസ് ചങ്ങരംകുളം യൂണിറ്റ് ജനറൽബോഡി യോഗം ചേർന്നു

ചങ്ങരംകുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ജനറൽ ബോഡി യോഗം ചങ്ങരംകുളം കെ വി മുഹമ്മദാജി നഗറിൽ (ഷൈൻ ഓഡിറ്റോറിയത്തിൽ) നടന്നു. കുഞ്ഞുമുഹമ്മദ് പൂക്കോട്ടുപാടം യോഗം ഉദ്ഘാടനം ചെയ്തു. പി പി ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് പി കുഞ്ഞുവുഹാജിക്ക്
സ്വീകരണം നൽകി. ഉമ്മർ കുളങ്ങര അജണ്ട ലീവ് അവതരണം നടത്തി. ഹെവി ഇബ്രാഹിംകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. സൈദലവി ഹാജി കണക്ക് അവതരണം നടത്തി. എം എ ലത്തീഫിനെ നൗഷാദ് കളപ്പാടൻ ആദരിച്ചു. കൂടാതെ പഴയകാല വ്യാപാരികളെയും അനുമോദിച്ചു. ഓ മൊയ്തുണ്ണി സ്വാഗതം പറഞ്ഞു. ഈ പ്രകാശ്
റിട്ടേണിങ്ങ് ഓഫീസറായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button