AUPS നെല്ലിശ്ശേരിയിൽ ഗൈഡ് യൂണിറ്റ് ഉത്ഘാടനം നടത്തി.
AUPS നെല്ലിശ്ശേരി വിദ്യാലയത്തിൽ ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനം ഭംഗിയായി നടന്നു.
ഗൈഡ് ടീമിന്റെ പ്രാർത്ഥനയോടെ ചടങ്ങ് ആരംഭിച്ചു.ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ സ്വാഗത പ്രസംഗം നടത്തി.
PTA പ്രസിഡന്റ് ജാഫർ അധ്യക്ഷത വഹിച്ചു.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എ. നജീബ് ഗൈഡ് യൂണിറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ജില്ലാ OYMS കോർഡിനേറ്ററും ട്രെയിനിംഗ് കൗൺസിലറുമായ മുഹമ്മദ് യാസിർ പി. മുഖ്യാതിഥിയായി പങ്കെടുത്തു.എടപ്പാൾ LA സെക്രട്ടറി മഹേശ്വരി ടീച്ചർ പരിപാടിയുടെ പദ്ധതി വിശദീകരിച്ചു.ഹസ്സൈനാർ നെല്ലിസ്സേരി (സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വട്ടംകുളം ഗ്രാമപഞ്ചായത്ത്),
ടി.വി. മുഹമ്മദ് അബ്ദുറഹ്മാൻ (മാനേജ്മെന്റ് മെമ്പർ)
സി.എസ്. മനോജ് (സീനിയർ മോസ്റ്റ് അസിസ്റ്റന്റ്),എന്നിവർ ആശംസകൾ അർപ്പിച്ചു.ഗൈഡ് ക്യാപ്റ്റൻ റംഷി മോൾ ടി.പി നന്ദി രേഖപ്പെടുത്തി ചടങ്ങ് സമാപിച്ചു.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സജീവ പങ്കാളിത്തം ചടങ്ങിനെ കൂടുതൽ ഭംഗിയാക്കി.