തിരൂർ
വനിതകൾക്ക് ആരോഗ്യ പരിപാലത്തിനായി ഫിറ്റ്നസ് സെൻ്ററുമായി തിരൂർ ബ്ലോക്ക് പഞ്ചായത്ത്.
ആലത്തിയൂർ:ഒട്ടുംപുറത്ത് 90 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപി ച്ച ഷീ ഷെൽട്ടറും ഷീ ഫിറ്റ്നസ് സെന്ററും മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു സൈനുദ്ദീൻ അധ്യക്ഷനായി. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസി ഡൻ്റ വി ശാലിനി മുഖ്യാതിഥിയാ യി. തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം പി അബ്ദുൽ ഫുക്കാർ, ബ്ലോക്ക് സ്ഥി രംസമിതി ചെയർപേഴ്സൺമാ രായ പി കുമാരൻ, ഉഷ കാവീട്ടിൽ, ടി ഇസ്മായിൽ, മെമ്പർമാ രായ മുഹമ്മദ്കോയ, വി പി ഹംസ, സിഡിപി ഒ സെക്കീന, എ ശിവദാസൻ, കെ വി സുധാക രൻ, കെ മുഹമ്മദ് ഫിറോസ്, പി കെ കമറുദ്ദീൻ, റസാഖ്, ജിജി മനോജ്, പഞ്ചായത്ത് സെക്രട്ടറി അബ്ബാസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ പ്രീത പുളിക്കൽ സ്വാ ഗതവും സെക്രട്ടറി സുസ്മിത നന്ദി യും പറഞ്ഞു.