KUTTIPPURAM
സമ്മാനപൊതിയുമായി സഹപാഠിയുടെ വീട്ടിലെത്തി
കുറ്റിപ്പുറം : ബഡ്‌സ് വാരാചരണത്തിന്റെ ഭാഗമായി ഗൃഹ സന്ദർശനം സംഘടിപ്പിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് ബഡ്‌സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളാണ് യാത്രാ ബുദ്ധിമുട്ട് കാരണം സ്കൂളിൽ എത്താൻ കഴിയാത്ത സഹപാഠി നാജിയയുടെ വീട്ടിൽ സമ്മാനവുമായെത്തിയത്.കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി, വൈസ് പ്രസിഡന്റ് വേലായുധൻ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസൽ അലി തങ്ങൾ,ബഡ്‌സ് അധ്യാപകൻ ടി.മുജീബ് റഹ്‌മാൻ,പി.ടി. എ പ്രസിഡന്റ് ചന്ദ്രശേഖരൻ എന്നിവർ വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു. വാരാചരണത്തിന്റെ ഭാഗമായി ഉല്ലാസ യാത്ര, സിനിമ പ്രദർശനം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും.