KUTTIPPURAM
എസ്.ഡി.പി.ഐ ആസാദി സ്‌ക്വയർ സംഘടിപ്പിച്ചു
കുറ്റിപ്പുറം : സ്വാതന്ത്ര്യദിനത്തിൽ വോട്ട് കള്ളൻമാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി രാജ്യവ്യാപകമായി നടത്തുന്ന പരുപാടികളുടെ ഭാഗമായി എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി പേരശ്ശനൂരിൽ ആസാദി സ്‌ക്വയർ സംഘടിപ്പിച്ചു.എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.നൗഷാദ് അധ്യക്ഷനായി.പി.കെ സലിം മുഖ്യപ്രഭാഷണം നടത്തി. പി.കെ ഷാജഹാൻ,കെ.ടി റഷീദ്, ഫൈസൽ മാരാത്ത് എന്നിവർ സംസാരിച്ചു