PONNANI

പൊന്നാനിയിലെ ഈ തട്ടുകടയിൽ പൊരിക്കടിക്ക് രണ്ടു രൂപയും ചായക്ക്  നാല് രൂപയും മാത്രം

പൊന്നാനി നഗരസഭ പരിധിയിൽ ഏ.വി ഹൈസ്കൂളിന് അടുത്ത്  അതിജീവനത്തിന്റെ രുചിയുടെ ഒരു തട്ടുകടയുണ്ട്.ഈ കടയിൽ ഇന്നും പൊരി കടികൾക്ക് രണ്ട് രൂപയും ചായക്ക് നാല് രൂപയും മാത്രം.

ഇരുപത്തിനാല് വർഷ കാലങ്ങളായി ഒരു കുടുംബത്തിലെ സഹോദരങ്ങൾ നടത്തുന്ന ഈ തട്ടുകടയിലെ വില നിലവാരം മാറുന്നില്ല.

കടികൾ പൊരിക്കാൻ ചട്ടിയിൽ മുങ്ങാൻ മാത്രം കുറച്ച് എണ്ണ മാത്രം ഉപയോഗിക്കുകയും, ആവശ്യം കഴിഞ്ഞാൽ പിറ്റെ ദിവസത്തേക്ക്  വെക്കാതെ  കളയുന്നതാണ് പൊരിക്കടികളുടെ ഗുണ നിലവാരത്തിൻ്റെ രഹസ്യം.

രണ്ട്  രൂപക്ക് പൊരി കടിക്കൾ കിട്ടുന്ന ഈ ചായക്കട ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിലക്കുറവ് അറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്നും ദിവസേന നിരവധി ആളുകളാണ് ഈ കടയിൽ എത്തിക്കൊണ്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button