ഉദ്ഘാടനത്തിനായി ഒരുങ്ങി കുറ്റിപ്പുറം താലൂക്ക് ആശുപത്രിലെ നേത്രവിഭാഗം
കുറ്റിപ്പുറം: ദേശീയ ആരോഗ്യമിഷൻ ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച നേത്രവിഭാഗം ഒ.പി ആൻഡ് ഓപറേഷൻ തിയറ്റർ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാജോർജ് നാളെ നിർവഹിക്കും.നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ മാസ്റ്റർ പ്ലാൻ ബ്ലോക്കിന്റെ ശിലാസ്ഥാപനവും മന്ത്രി വീണാജോർജ് നിർവഹിക്കും നാളെ വൈകീട്ട് 3.45ന് നടക്കുന്ന പരിപാടിയിൽ കെ.കെ ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷനാകും.ഡോ.അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാഥിതിയാകും.ജില്ലാ കലക്ടർ വി.ആർ വിനോദ് വിശിഷ്ടാതിഥിതിയായി പങ്കെടുക്കും. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.ജെ റീന പദ്ധതി വിശദ്ധീകരണം നടത്തും.ജനങ്ങളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ദേശീയപാതയോരത്തെ താലൂക്ക് ആശുപത്രയിലെ നേത്രവിഭാഗ കെട്ടിടം യാഥാർഥ്യമായിരിക്കുന്നത്.1.54 കോടി രൂപ ചെലവിട്ടാണ് താലൂക്ക് ആശുപത്രിയ്ക്ക് കണ്ണാശുപത്രിവിഭാഗം നിർമിച്ചിരിക്കുന്നത്.17.85 കോടി രൂപ ചെലവിട്ട് നബാർഡ് മാസ്റ്റർ പ്ലാൻ കെട്ടിടം നിർമിക്കാൻ പോകുന്നത്.15 ലക്ഷം രൂപ ചെലവിട്ടാണ് വസീമവേളരിയുടെ നേതൃത്വത്തിലുളള കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആശുപത്രിയിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ നൽകിയത്.