KUTTIPPURAM

‘മെസിയിൽ’ മന്ത്രിയെ തടഞ്ഞ് യൂത്ത് കോൺഗ്രസ്;അഞ്ച് പേർക്കെതിരേ കേസെടുത്തു

കുറ്റിപ്പുറം : കേരളത്തിൽ മെസി വരാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ കായിക മന്ത്രി വി.അബ്ദുറഹ്‌മാന്റെ വാഹനം തടഞ്ഞ് കരിങ്കൊടികാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കുറ്റിപ്പുറം പൊലിസ് കേസെടുത്തു. മൂടാൽ കെ.എം.സി.ടി കോളജിലെ ആർട്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാന്റെ കാർ റോഡിൽ തടഞ്ഞിട്ട സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഞ്ചോളം പേർക്കെതിരേ പൊലിസ് കേസെടുത്തത്. മൂടാൽ അങ്ങാടിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയുടെ കാർതടഞ്ഞിട്ട് കരിങ്കൊടി കാണിച്ചത്.ഇന്ന് വൈകീട്ട് ആണ് സംഭവം.ക്യാംപസിന് പുറത്ത് കെ.എസ്.യു,എം.എസ്.എഫ് പ്രവർത്തകർ മന്ത്രിക്ക് നേരെ പ്രതിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button