ആലപ്പുഴ

കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; പിറന്നാള്‍ ദിനത്തില്‍ യുവാവിന് ദാരുണാന്ത്യം


ആലപ്പുഴ പുന്നമടയില്‍ കാര്‍ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞ് പിറന്നാള്‍ദിനത്തില്‍ യുവാവിന് ദാരുണാന്ത്യം. കുട്ടിച്ചിറ തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി(31)യാണ് മരിച്ചത്. പുന്നമട രാജീവ് ജെട്ടിക്കു സമീപമാണ് വളവില്‍ നിയന്ത്രണം വിട്ട കാര്‍ വാടക്കനാലിലേക്ക് വീണ് മുങ്ങിയത്.

ഞായറാഴ്ച പുലര്‍ച്ചേ രണ്ടോടെ ആയിരുന്നു അപകടം. ബിജോയിയെ കൂടാതെ തത്തംപള്ളി സ്വദേശികളായ മറ്റ് രണ്ടു പേര്‍ കൂടി കാറിലുണ്ടായിരുന്നു. കനാലിലേക്ക് കാര്‍ വീണതിന് പിന്നാലെ അവർ രണ്ടുപേരും നീന്തി രക്ഷപ്പെട്ടു.

കാറില്‍ക്കുടുങ്ങിയ ബിജോയിയെ ആലപ്പുഴ യൂണിറ്റിലെ അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെത്തിച്ചത്. തുടര്‍ന്ന ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ഞായറാഴ്ച ബിജോയിയുടെ ജന്മദിനമായിരുന്നു.

ആന്റണിയാണ് ബിജോയിയുടെ അച്ഛന്‍. അമ്മ: പുഷ്പ. സഹോദരന്‍ ഗള്‍ഫിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button