EDUCATION

പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ പങ്കെടുപ്പിച്ച സംഭവം; ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്റർക്ക് സസ്‌പെൻഷൻ

പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ പങ്കെടുപ്പിച്ച സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ഹെഡ്മാസ്റ്റർ പ്രദീപ്കുമാറിനെയാണ് സ്കൂൾ മാനേജ്‌മന്റ് സസ്‌പെൻഡ് ചെയ്തത്. സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു നടപടി.
Amh ഗ്രൂപ്പ്‌.
പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ ഫോർട്ട് സ്കൂൾ പ്രധാന അധ്യാപകന് വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ മാനേജ്മെന്റിനോട് പ്രധാന അധ്യാപകനെതിരെ നടപടി എടുക്കാൻ ആവശ്യപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്കൂൾ പ്രവേശന ദിവസം ജെ.സി.ഐ എന്ന സന്നദ്ധ സംഘടനയാണ് കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്. ഉദ്ഘാടകൻ ആരെന്ന് അവർ തീരുമാനിച്ചു.. തനിക്ക് അറിയില്ലായിരുന്നു എന്നുമാണ് സ്കൾ DDE യോട് പ്രധാനാധ്യാപകൻ വിശദീകരിച്ചത്. എന്നാൽ വിശദീകരണം DDE തള്ളിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button